യുക്രെയ്‌നിന് വേണ്ടി പോരാടാൻ തയ്യാറായ വിദേശികൾക്ക് പ്രവേശന വിസ വേണ്ട: ഉത്തരവുമായി സെലൻസ്‌കി

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (12:18 IST)
റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രെയ്‌ന് വേണ്ടി പ്രതിരോധത്തിനിറങ്ങാൽ സന്നദ്ധരാകുന്ന വിദേശികൾക്ക് പ്രവേശന വേണ്ടെന്ന് യുക്രെയ്‌‌ൻ. വിസ താത്‌കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ഒപ്പുവെച്ചു. ചൊവ്വഴ്ച മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.

രാജ്യത്ത് മാർഷ്യൻ നിയമം പുൻവലിക്കുന്നത് വരെ ഉത്തരവ് തുടരുമെന്ന് യുക്രെയ്‌ൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവെച്ചതിനു പിന്നാലെയാണ് വിസ നടപടിക്രമങ്ങളിലെ പുതിയ ഭേദഗതികൽ യുക്രെയ്‌ൻ നടപ്പാക്കിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :