അനുബന്ധ വാര്‍ത്തകള്‍
- ഇനിമുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് എണ്ണയില്ല: പുടിന്
- ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരം കാണുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്
- ഇന്ത്യയ്ക്ക് നല്കുന്ന എണ്ണയുടെ വില റഷ്യ വീണ്ടും കുറച്ചു
- റഷ്യന്‍ എണ്ണയ്ക്ക് വില നിശ്ചയിച്ച് യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും; തങ്ങളെ ബാധിക്കില്ലെന്ന് റഷ്യ
- റഷ്യന്‍ പട്ടാളക്കാര്‍ക്ക് യുക്രെയിന് വനിതകളെ ബലാല്‍സംഗം ചെയ്യാന്‍ പ്രചോദനം നല്‍കുന്നത് അവരുടെ ഭാര്യമാരാണെന്ന് ഒലേന സെലന്‍സ്ക
യുക്രൈനില്‍ റോക്കറ്റാക്രമണം; 600ലേറെ യുക്രൈന് സൈനികരെ വധിച്ചെന്ന് റഷ്യ
യുക്രെയ്നിലെ ക്രമറ്റോര്‍സ്കില്‍ റോക്കറ്റ് ആക്രമണത്തില്‍ 600 ലേറെ യുക്രൈന് സൈനികരെ വധിച്ചെന്ന് റഷ്യ. കിഴക്കന്‍ യക്രൈനില്‍ സൈനികരെ താത്കാലികമായി താമസിപ്പിക്കുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഇത്രയും സൈനികരെ വധിച്ചതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഡോണെറ്റ്സ്ക് മേഖലയിലെ മക്കിവ്കയിലെ റഷ്യന്‍ ബാരക്കുകള്‍ക്കു നേരെ കഴിഞ്ഞ ദിവസം യുക്രൈയ്ന് നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണിത്.