സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 30 നവംബര്‍ 2022 (15:03 IST)
റഷ്യന്‍ പട്ടാളക്കാര്‍ക്ക് യുക്രെയിന്‍ വനിതകളെ ബലാല്‍സംഗം ചെയ്യാന്‍ പ്രചോദനം നല്‍കുന്നത് അവരുടെ ഭാര്യമാരാണെന്ന് ഒലേന സെലന്‍സ്‌ക. ലണ്ടനില്‍ നടത്തിയ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു യുക്രെയിന്റെ പ്രഥമ വനിത കൂടിയായ ഒലേന സെലന്‍സ്‌ക.്‌ലൈംഗികപീഡനവും അതിനെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമുള്ള കോണ്‍ഫറന്‍സ് ആയിരുന്നു ഇത്.
ഒരാള്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും മൃഗീയവും ക്രൂരവുമായ രീതിയാണ് ലൈംഗികാതിക്രമം എന്ന് അവര്‍ പറഞ്ഞു. ഉക്രൈനിലെ ഓരോ സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിക്കുന്നത് കൂടാതെ ഇക്കാര്യം ബന്ധുക്കളെ അറിയിച്ച് രസിക്കുന്ന റഷ്യന്‍ പട്ടാളത്തെയും കാണാനിടയായതായി അവര്‍ പറയുന്നു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോഴാണ് ഇക്കാര്യം അറിയാന്‍ സാധിച്ചത് എന്ന് അവര്‍ വ്യക്തമാക്കി.