ഉക്രൈന്‍ പടക്കളമാകുന്നു; ഇതുവരെ 6,000 പേര്‍ കൊല്ലപ്പെട്ടു

ഉക്രൈന്‍ റഷ്യ പ്രശ്‌നം , യുഎന്‍ , യുഎന്‍ മനുഷ്യാവകാശ സമിതി
ജനീവ| jibin| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (10:50 IST)
വിമതരുടെ ആക്രമണം തുടരുന്ന ഉക്രൈനില്‍ ഇതുവരെ 6,000 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ സമിതി. ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കെറ്റതായും. ഒരു വര്‍ഷത്തിനിടെ 10 ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായി മാറിയെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പലയിടങ്ങളിലും സാധരണക്കാരായ ജനങ്ങളെ തടവില്‍ പാര്‍പ്പിക്കുന്നതായും. അവരെ പീഡിപ്പിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് വിമതരുടെ ആക്രമണത്തിന് ഇരയാകുന്നത്. 60 ശതമാനം മുതിര്‍ന്ന പൌരന്മാര്‍ ഇതുവരെ അഭയാര്‍ഥികളായി തീര്‍ന്നുവെന്നും യുഎന്‍ മനുഷ്യാവകാശ സമിതി കണ്ടെത്തി.


വിമത നിയന്ത്രിത മേഖലയായ ഡോണെറ്റ്സ്കിലേക്ക് വന്‍തോതില്‍ റഷ്യയില്‍നിന്ന് ആയുധങ്ങള്‍ ഒഴുകുന്നത് ഭീഷണി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ട് പറയുന്നു. വിമതരെ റഷ്യയാണ് കൈവിട്ട തോതില്‍ സഹായിക്കുന്നതെന്ന് ആരോപിച്ച് ലോകരാജ്യങ്ങള്‍ രംഗത്ത് വരുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :