ഇടവേളയ്ക്ക് ശേഷം ഉക്രൈന്‍ വിമതമേഖലയില്‍ ബോംബാക്രമണം

  ഉക്രൈന്‍ റഷ്യ പ്രശ്‌നം , ബോംബാക്രമണം , ഉക്രൈന്‍ റഷ്യ , സൈനികര്‍
കീവ്| jibin| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (11:19 IST)
ഉക്രൈന്‍ റഷ്യ അതിര്‍ത്തി പ്രദേശത്ത് വീണ്ടും
രൂക്ഷമായ ബോംബാക്രമണം. ശനിയാഴ്ച രാത്രിമുഴുവന്‍ റഷ്യന്‍ അനുകൂലികളും ഉക്രൈന്‍ സൈനികരും ഏറ്റുമുട്ടി. എട്ടുമണിക്കൂറോളംനീണ്ട ഏറ്റുമുട്ടലില്‍ രൂക്ഷമായ ബോംബാക്രമണവും വെടിവെപ്പും നടന്നു. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ല.

ഇതിനെ തുടര്‍ന്ന് വിമതസ്വാധീനമേഖലകളില്‍ ആയുധങ്ങളുമായി സൈനിക വാഹനങ്ങള്‍ നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ടാങ്കറുകളും ട്രക്കുകളും ഉള്‍പ്പെടെ 40 വാഹനങ്ങള്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ സൈനിക വാഹനങ്ങള്‍ എത്തിച്ചതും ആക്രമങ്ങള്‍ വീണ്ടും നടത്തിയതും റഷ്യയാണെന്ന ആരോപണവുമായി ഉക്രൈന്‍ സര്‍ക്കാര്‍ രംഗത്തെത്തി. എന്നാല്‍ ആരോപണം റഷ്യ വിദേശകാര്യ മന്ത്രാലയം തള്ളുകയും ചെയ്തു.

വിമത സ്വാധീന മേഖലകളില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറൊഷെങ്കൊ ഉത്തരവിട്ടതോടെയാണ് ഒരുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :