ലിംഗ വിവേചനം നേരിടേണ്ടി വന്നുവെന്ന് സാനിയ മിര്‍സ

  സാനിയ മിര്‍സ , ലിംഗ വിവേചനം , യുഎന്‍ ഗുഡ്‌വില്‍
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (13:22 IST)
താനൊരു സ്ത്രീയായതിനാല്‍ കരിയറില്‍ നിരവധി തവണ ലിംഗ വിവേചനം നേരിടേണ്ടി വന്നുവെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. താനൊരു പുരുഷനായിരുന്നുവെങ്കില്‍ പല വിവാദങ്ങളും തനിക്ക് ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും, ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരുകയാണെന്നും സാനിയ വ്യക്തമാക്കി.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയണമെങ്കില്‍ സാംസ്‌കാരിക മാറ്റം ഉണ്ടാവണം. ഇത്തരത്തിലുള്ള ആക്രമങ്ങള്‍ കുറയുന്നതിനും സമൂഹത്തില്‍ വലിയ മാറ്റം വരുത്താനും മാധ്യമങ്ങള്‍ക്ക് കഴിയുമെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തില്‍ സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നുണ്ടെന്നും. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആദരവ് കുറവാണെന്നും സാനിയ പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള ദക്ഷിണേഷ്യന്‍ മേഖലയിലെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരിക്കുകയായിരുന്നു ഇന്ത്യയുടെ ടെന്നീസ് താരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :