ഉയര്‍ന്ന താപനില: യുകെയിലെ റോഡുകള്‍ ഉരുകുന്നു!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ജൂലൈ 2022 (09:38 IST)
ഉയര്‍ന്ന താപനിലയില്‍ യുകെയിലെ റോഡുകള്‍ ഉരുകുന്നു. യൂറോപ്പില്‍ റെക്കോഡ് വേനല്‍കാല ചൂടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരക്കേറിയ മാഞ്ചസ്റ്റര്‍ സ്‌റ്റോക്‌പോട്ട് ടൗണിലെ റോഡുകളാണ് ഉരുകുന്നത്. മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഉരുകിയ റോഡിലൂടെ നാടക്കുമ്പോഴും വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും ഒട്ടിപ്പിടിക്കുന്നതായി ആളുകള്‍ പറയുന്നു. താപനില 50 ഡിഗ്രിസെല്‍ഷ്യസ് കടന്നാലാണ് റോഡുകള്‍ ഉരുകുന്നതെന്ന് അധികൃതര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :