ന്യൂയോര്‍ക്ക്:|
Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (15:44 IST)
മോശം കസ്റ്റമര്‍ സര്‍വ്വീസുമൂലം യുവാവ്
ഇരുമ്പ് വടി ഉപയോഗിച്ച് 2 കോടിയുടെ മേഴ്സിഡസ് കാര്‍
തല്ലിപ്പൊളിച്ചു. ദക്ഷിണ കൊറിയക്കാരനായ യു ജെ ഹാ എന്ന യുവാവാണ് സ്വന്തം കാര്‍ തല്ലിപ്പൊളിച്ചത്. എഞ്ചിന്‍ തകരാറായതോടെ കാര്‍ വാങ്ങിയ
സന്തോഷം യു ജെ ഹായ്ക്ക് കലിപ്പായി മാറി. കാര്‍ മാറ്റിത്തരുകയോ അല്ലെങ്കില്‍ പണം മടക്കിത്തരികയോ വേണമെന്നായി യു ജെ ഹായുടെ ആവശ്യം.ഇതിനായി കസ്റ്റമര്‍ കെയറിനെ സമീപിച്ചു. എന്നിട്ടും എഞ്ചിന്‍ തകരാര്‍ മാറിയില്ല. പിന്നൊന്നും നോക്കിയില്ല. കയ്യില്‍ കിട്ടിയ ഇരുമ്പ് വടിയെടുത്ത് കാര്‍ തലങ്ങനെം വിലങ്ങനേം തല്ലിപ്പൊളിച്ചു.
കാര്‍ പൊളിച്ചടക്കുന്ന വീഡിയോ പുറത്ത് വന്നപ്പോള്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വ്വീസ് ഉഷാറായി. പക്ഷെ യു ജെഹാനെതിരെ കേസ് കൊടുക്കാനായിരുന്നെന്ന് മാത്രം. ക്രിമിനല്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും സംഭവം പരസ്യമായപ്പോള്‍ കേസ് പിന്‍വലിച്ചു. കാര്‍ ഒരു പരുവത്തിലായെങ്കിലും ഒത്തു തീര്‍പ്പിനു തയ്യാറെന്ന് ഒടുവില്‍ കമ്പനിയുടെ ഓഫര്‍. ദേഷ്യം ഇനിയും തീരാത്ത യു ജെ ഹാ ഇതുവരെ കമ്പനിക്ക് മറുപടി കൊടുത്തിട്ടില്ലെന്നാണ് വിവരം. ഇനിയിപ്പോള്‍ അസംപ്തൃപ്തരായ മറ്റ് ഉപഭോക്താക്കളും ഈ വഴി തേടിയേക്കാം.