78 ഡിഗ്രി ചൂടില്‍ രണ്ട് മണിക്കൂര്‍ അടഞ്ഞ കാറില്‍ ; പിഞ്ചുബാലന് ദാരുണാന്ത്യം

ജോര്‍ജിയ| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (17:33 IST)
പള്ളിയില്‍ പോയി മടങ്ങിയെത്തിയിട്ടും വീട്ടുകാര്‍ കാറില്‍ നിന്നിറക്കാന്‍ മറന്ന പിഞ്ചുബാലന് ദാരുണ അന്ത്യം. പതിനൊന്ന് മാസം മാത്രം പ്രായമുള്ള ജാക്‌സണ്‍ ടെയ്‌ലര്‍ എന്ന പിഞ്ചുബാലനാണ് വീട്ടുകാരുടെ അനാസ്ഥയെത്തുടര്‍ന്ന് മരിച്ചത്.

78 ഡിഗ്രി വരെ ഉയര്‍ന്ന ചൂടില്‍ രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് കുഞ്ഞ് മരിച്ചത്. മുത്തശ്ശനും മുത്തശ്ശിയും ആന്റിയും ജാക്‌സണെ കാറില്‍ നിന്ന് ഇറക്കാന്‍ മറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.

ജോര്‍ജിയയിലെ പള്ളിയിലേക്ക് പോകാന്‍ മൂവരും ഇറങ്ങിയപ്പോള്‍ ഇവര്‍ ജാക്‌സണെയും കൂട്ടിയിരുന്നു. മൂന്ന് മണിയോടെ തിരിച്ചെത്തി. എന്നാല്‍ തിരിച്ചെത്തിയ മൂവരും ജാക്‌സണെ കാറില്‍ നിന്ന് ഇറക്കാന്‍ മറക്കുകയായിരുന്നു.

നഴ്‌സായ ജാക്‌സന്റെ അമ്മ രാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ്‌ വന്ന്‌ കുഞ്ഞിനെ അനേ്വഷിച്ചപ്പോഴാണ്‌ എല്ലാവരും ജാക്‌സന്റെ കാര്യം ഓര്‍ത്തത്‌. ഉടന്‍ കുഞ്ഞിനെ കാറില്‍ നിന്നെടുത്ത്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജാക്‌സണ്‍ മരണത്തിന്‌ കീഴടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :