കല്‍പ്പറ്റ|
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (20:16 IST)
പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് കോടതി 10 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാരച്ചാല്‍ ബാബു എന്ന 22 കാരനാണു കല്‍പ്പറ്റ അഡി.സെഷന്‍സ് കോടതി - ഒന്ന് - ജഡ്ജി എസ്.എച്ച്.പഞ്ചാപകേശന്‍ ഈ ശിക്ഷ വിധിച്ചത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ സംരക്ഷണ നിയമം
പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. സംഭവ സമയത്ത് പെണ്‍കുട്ടി ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവാണു കേസിലെ പ്രതി.