ന്യൂയോർക്ക്|
Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (18:29 IST)
ശ്രദ്ധക്കുറവ് മൂലം കുഞ്ഞ് മരിക്കാനിടയായതിന് ഇന്ത്യന്‍ വനിതക്ക് അമേരിക്കയില്‍ 14 വർഷം തടവ്. കിഞ്ചൽ പട്ടേൽ എന്ന യുവതിക്കാണ് അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചത്.
കോടതി 40 തടവ് ശിക്ഷ വിധിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അത് 14 വർഷമായി കുറയ്ക്കുകയായിരുന്നു.
19 മാസം മാത്രം പ്രായമുള്ള ആദിത്യൻ ശിവകുമാർ എന്ന കുഞ്ഞാണ് മരിക്കാനിടയായത്. കുട്ടിയുടെ ശരീരത്തില്‍ മുറിവിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. ശിക്ഷാ കാലാവധി അവസാനിക്കുമ്പൊള്‍ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവായിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളായ ശിവകുമാർ മണി, തെൻമൊഴി രാജേന്ദ്രൻ എന്നിവരും കേസില്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം തടസ്സപ്പെടുത്തിയതും കുട്ടിയെ പരുക്കേൽക്കുന്ന സാഹചര്യത്തിലാക്കിയതുമാണ് മാതാപിതാക്കളുടെ പേരിലുള്ള കേസ്. കുഞ്ഞിന്റേത്
കൊലപാതകമാണെന്നും ശരീരത്തില്‍ കണ്ടെത്തിയ കണ്ടെത്തിയ മുറിവുകളാണ്
മരണകാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.