കാനഡയിൽ കഞ്ചാവ് വീട്ടിലെത്തിക്കാനൊരുങ്ങി ഊബർ ഈറ്റ്സ്

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (19:48 IST)
കഞ്ചാവ് ഹോം ഡെലിവറി ചെയ്യാനൊരുങ്ങി ഊബർ ഈറ്റ്സ്. കാനഡയിലെ ടൊറൻ്റോയിലാണ് ഓൺലൈനിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്ലിയുമായി സഹകരിച്ച് ഊബർ ഈറ്റ്സ് കഞ്ചാവ് വീതരണം ചെയ്യാൻ പദ്ധതിയിടുന്നത്.

കഞ്ചാവിൻ്റെ വ്യാവസായിക നേതാക്കന്മാരായ ലീഫ്ലി പോലുള്ളവയുമായി സഹകരിച്ച് റീട്ടെയിലർമാരെ മികച്ച തരത്തിൽ കഞ്ചാവ് വിൽപനയ്ക്ക് സഹായിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ഊബർ ഈറ്റ്സ് പറയുന്നു. നവംബർ മുതലാണ് ഈ സേവനം ലഭ്യമാവുക. പക്ഷേ ആർക്കും കഞ്ചാവ് ഊബർ ഈറ്റ്സിലൂടെ വാങ്ങാനാകില്ല.

19 വയസെങ്കിലും പ്രായം ഉള്ളവർക്കാകും സേവനം ലഭ്യമാവുക. ടൊറന്റോയിൽ കഞ്ചാവ് വേണം എന്ന് ആ​ഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഊബർ ഈറ്റ്സ് ആപ്പ് തുറന്ന ശേഷം എവിടെ നിന്നുമാണ് വേണ്ടത് എന്നത് തെരഞ്ഞെടുക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :