സാമൂഹ്യ മാധ്യമങ്ങൾ വഴി കുരങ്ങുകളെ വിൽക്കാൻ പരസ്യം നൽകി, യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (12:53 IST)
കുരങ്ങുകളെ വിൽക്കാൻ സാമൂഹ്യ മാധ്യങ്ങളിലൂടെ പരസ്യം നൽകിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിലാണ് സംഭവം ഉണ്ടായത്, അറബ് വംശജനായ യുവാവ് നൽകിയ പരസ്യം ശ്രദ്ധയിൽപ്പെട്ട മൃഗ സ്നേഹികൾ പൊലീസിൽ പരാതി നൽകിയതോടെയാണ് യുവാവ് പിടിയിലായത് കൂട്ടിലിട്ട രണ്ട് കുരങ്ങ് കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു യുവാവ് പരസ്യം നകിയത്.

3500 ദിർഹമാണ് കുരങ്ങ് കുഞ്ഞുങ്ങൾക്ക് 20കാരൻ വിലയിട്ടിരുന്നത്. വന്യ മൃഗങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള രാജ്യമാണ് ദുബായ് പരസ്യം കണ്ട മൃഗസ്നേഹിയായ യുവതി ഉടൻ തന്നെ പരസ്യത്തിന്റെ സ്ക്രീൻ ഷോട്ട്
സാമൂഹ്യ മധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇങ്ങനെയാണ്
പൊലീസ് വിവരം അറിയുന്നത്. പരസ്യത്തിൽ ഉണ്ടായിരുന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ട് അതികൃതർ 20കാരനെ പിടികൂടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :