ബെല്‍ജിയത്തില്‍ രണ്ട് തീവ്രവാദികളെ വധിച്ചു

ബ്രസല്‍സ്| Last Modified വെള്ളി, 16 ജനുവരി 2015 (10:20 IST)
ബെല്‍ജിയത്തില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ഇവര്‍ സിറിയയില്‍ നിന്നെത്തിയവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാരീസിലെ ആക്രമണങ്ങളെത്തെത്തുടര്‍ന്ന് ബെല്‍ജിയത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു ഈ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയിലാണ് തീവ്രവാദികളെ വധിച്ചത്.

തീവ്രവാദികള്‍ക്കായുള്ള പരിശോധനക്കിടെ അക്രമികള്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്കേറ്റു ഇയാളെ അറസ്റ്റ് ചെയ്തു. വന്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട് സിറിയയില്‍ നിന്നെത്തിയ ഒരു സംഘം ബെല്‍ജിയത്തിലെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :