ഇസ്ലാമാബാദ്|
jibin|
Last Modified ചൊവ്വ, 13 ജനുവരി 2015 (12:07 IST)
തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടികള്‍ വേഗത്തിലും ശക്തവുമാക്കണമെന്ന് പാകിസ്ഥാനോട് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന താലിബാനും ലഷ്‌കറെ തൊയിബയും ലോകത്തിന് മുഴുവന്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയ്ക്ക് മാത്രമല്ല അയല്‍ രാജ്യങ്ങള്‍ക്കും പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കണമെന്നും ജോണ്‍ കെറി ആവശ്യപ്പെട്ടു. എന്നാല്‍ എന്നാല്‍ ഭീകരവാദത്തിനെതിരായ പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്നും അദ്ദെഹം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം. ഇരു രാജ്യങ്ങളും
സമാധാന ചര്‍ച്ചകള്‍ക്ക് തയാറാകണമെന്നും ജോണ്‍ കെറി ആവശ്യപ്പെട്ടു. ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അതുവഴി പുരോഗതിയിലേക്ക് എത്താന്‍ കഴിയുമെന്നും. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കാന്‍ യുഎസ് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, സര്‍ദാജ് അസീസ് എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു യുഎസ് വിദേശകാര്യ സെക്രട്ടറി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.