കശ്മീരില്‍ കടുത്ത ഏറ്റുമുട്ടല്‍; സൈന്യം തീവ്രവാദികളെ വധിച്ചു

കശ്മിര്‍, സൈന്യം, തീവ്രവാദികള്‍
ശ്രീനഗര്‍| vishnu| Last Modified വ്യാഴം, 15 ജനുവരി 2015 (12:57 IST)
ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച പുലര്‍ച്ചെ തീവ്രവാദികള്‍ക്കുവേണ്ടി സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഷൊപിയാനില്‍ ഒളിച്ചിരിക്കുന്ന മൂന്ന് കൊടും ഭീകരരാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നത് എന്നാണ് സൂചന. തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയില്‍ പെട്ടവരാണ് ഇവരെന്ന് കരുതുന്നു.

അതേസമയം കെല്ലാറിലെ കദ്ദര്‍ വനമേഖലയില്‍ കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പൂണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ വ്യാപകമാക്കി. കഴിഞ്ഞ ദിവസം സോപോറിലും ശക്തമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ബരാമുള്ളയില്‍ ആറുമണിക്കൂര്‍നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഒരു തീവ്രവാദി നേതാവിനെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :