ഐ‌എസ്സിലുള്ളത് അയ്യായിരത്തോളം യൂറോപ്പുകാര്‍; ഭീതിയില്‍ പാശ്ചാത്യ ലോകം

ഇസ്ലാമിക് സ്റ്റേറ്റ്, യൂറോപ്, തീവ്രവാദികള്‍
ലണ്ടന്‍| vishnu| Last Modified ബുധന്‍, 14 ജനുവരി 2015 (13:20 IST)
ചുരുങ്ങിയനാള്‍ക്കൊണ്ട് ആഗോള തീവ്രവാദികളായി വളര്‍ന്ന ഇസ്ലാമിക് സ്റ്റേറ്റില്‍ നിരവധി യൂറോപ്യന്‍ വംശജര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളായിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. യൂറോപ്യന്‍ പൊലീസ് ഏജന്‍സിയായ യൂറോപോള്‍ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഇതോടെ പാശ്ചാത്യ രാജ്യങ്ങള്‍ ഭീതിയിലായിട്ടുണ്ട്. മൂവായിരത്തോളം പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്നുവെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍. ഇതില്‍ 30 ശതമാനത്തോളം പേര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ തിരികെയെത്തിയിരുന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴും ഒട്ടേറെ യൂറോപ്യന്മാര്‍ സംഘടനയിലുണ്ട് എന്ന് തെളിഞ്ഞിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

യൂറോപ്പില്‍ നിന്ന് പോയിരിക്കുന്നതില്‍ ഭൂരിഭാഗവും യുവാക്കളാണെന്നും യൂറോപോള്‍ പറയുന്നു. ഇതില്‍ എത്രത്തോളം പേര്‍ രാജ്യത്ത് തിരികെ എത്തിയെന്നും പാരിസില്‍ നടന്നതുപോലെയുള്ള ഭീകരാക്രമണം നടത്താന്‍ ഇവര്‍ക്ക് കഴിയുമോയെന്നതിനെക്കുറിച്ചും യൂറോപോള്‍ അന്വേഷിച്ചുവരികയാണ്. സോഷ്യല്‍ മീഡിയകള്‍ വഴിയാണ് ഐ‌എസ് ഭീകരര്‍ കൂടുതലും യുവാക്കളെ സംഘടനയിലേക്ക് എത്തിക്കുന്നത്. ഭീകരാക്രമണങ്ങള്‍ നടത്താന്‍ നിലവില്‍ ഇന്റര്‍നെറ്റിന്റെ സഹായവും ഭീകരര്‍ കൂടുതലായി ഉപയോഗിക്കുന്നുമുണ്ട്. അതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗം, കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാനാണ് യൂറോപോള്‍ തീരുമാനിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :