ന്യൂയോര്‍ക്ക്:|
Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (14:58 IST)
ലോകത്തെ വിഴുങ്ങാന്‍ വീണ്ടും ഭീമന്‍ സുനാമി വരുമെന്ന് മുന്നറിയിപ്പുമായി
ശാസ്ത്രലോകം.
മുന്‍പ് 73, 000 വര്‍ഷം മുന്‍പ് സംഭവിച്ച അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ സുനാമിയില്‍ 800 അടിക്കുമേലാണ് തിരകള്‍ ആഞ്ഞടിച്ചത്.
ഈ അഗ്നിപര്‍വ്വത സ്‌ഫോടനത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് ശാസ്ത്രജ്ഞര്‍ ഈ ഞെട്ടിക്കുന്ന തെളിവുകള്‍ ലഭിച്ചത്.
എന്നാല്‍ ഇനിയുണ്ടാകാന്‍ സാധ്യതയുള്ള അഗ്നിപര്‍വ്വത സ്‌ഫോടനം ഇതിലും ഭയാനകമായിരിക്കുമെന്നാണ് ഇത് ലോകത്തെ തകര്‍ക്കാന്‍ പര്യാപ്തമായവയാണെന്നുമാണ് വേഷണത്തിനു നേതൃത്വം നല്‍കിയ ന്യൂയോര്‍ക്ക് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ റിച്ചാര്‍ഡ് റാംബല്ലോ അഭിപ്രായപ്പെടുന്നത്.
ജപ്പാനിൽ 2011 മാർച്ച് 11ന് ഉണ്ടായ ഭൂമികുലുക്കത്തിൽ ഉയർന്ന സൂനാമിയിൽ 100 അടിക്ക് മേൽ മാത്രം തിരമാല പൊങ്ങിയപ്പോൾ 15,881 പേർ മരിക്കുകയും 2668 പേരെ കാണാതാവുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്ക്