വരുന്നു വീണ്ടും സുനാമി, 130 മില്യണ്‍ ആളുകള്‍ കൊല്ലപ്പെടും...!

ന്യൂഡല്‍ഹി| VISHNU N L| Last Updated: ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (18:41 IST)
130 മില്യണ ആളുകളുടെ ജീവനെടുക്കാന്‍ തക്ക ശേഷിയുള്ള സുനാമിക്ക് സാധ്യതയെന്ന് ഭൌമശാസ്ത്ര ഗവേഷകര്‍. മെഡിറ്ററേനിയന്‍ തീരങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാകും ഭീമന്‍ സുനാമിത്തിരകള്‍ ആഞ്ഞടിക്കുകയെന്നും ഗവേഷകര്‍ പറയുന്നു. മെഡിറ്ററേനിയന്‍ മേഖലയിലെ എല്ലാ തീരങ്ങളിലും സുനാമിയുടെ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കും.

പേടിക്കേണ്ടതില്ല. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമാണ്‌ ഇത്തരത്തില്‍ സുനാമികള്‍ ഉണ്ടാവുകയെന്നും ഗവേഷകര്‍ പറയുന്നു. ഗവേഷകരുടെ കണക്കുകൂട്ടല്‍ പ്രകാരം റിക്‌ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാകുകയും അത് വലിയ സുനാമിക്ക് കാരണമാകുകയും ചെയ്യും. തുടര്‍ന്ന്‌ മീറ്ററുകളോളം ഉയരത്തിലുണ്ടാവുന്ന സുനാമികള്‍ ഇറ്റലിയുടെയും ഗ്രീസിന്റെയും തീരങ്ങളില്‍ കനത്ത നാശനഷ്‌ടം തീര്‍ക്കും.

ഇത്തരത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന സുനാമിയുടെ രേഖാസിത്രം ഗവേഷകര്‍ തയ്യാറക്കിയിട്ടുണ്ട്.
365 എ.ഡിയില്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 8 മുതല്‍ 8.5വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിട്ടുണ്ട്‌. ഈ സുനാമിയില്‍ ഇറ്റലിയിലെയും ഗ്രീസിലെയും പല പുരാതന നഗരങ്ങളും തകര്‍ന്നു. 500 പേര്‍ അന്ന്‌ മരിച്ചിരുന്നതായാണ്‌ കണക്ക്‌. പിന്നീട്‌ 1908ലാണ്‌ ഇത്തരത്തില്‍ സുനാമിയുണ്ടായത്‌. മെസ്സിന പ്രദേശത്തുണ്ടായ ഈ സുനാമിയില്‍ ആയിരത്തോളം പേര്‍ക്ക്‌ ജീവന്‍ പൊലിഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :