വിയന്ന|
VISHNU N L|
Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (17:03 IST)
ലോകത്തെ ഞെട്ടിച്ച് വീണ്ടും കുടിയേറ്റ ദുരന്തം. ഇത്തവണ ദുരന്തമുണ്ടായിരിക്കുന്നത് ഓസ്ട്രിയയിലാണ്. ഇവിടേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരെന്ന് കരുതുന്ന 70പേരുടെ മൃതദേഹം കണ്ടെയ്നറിനുള്ളില്‍ കണ്ടെത്തി. ഹംഗേറിയന്‍ തീരത്ത് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്ക് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസമങ്കിലും പഴക്കമുണ്ടാകാമെന്നാണ് കരുതുന്നത്. ഹംഗറിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രക്കിലെ ഫ്രീസര്‍ കണ്ടെയ്‌നറിനുള്ളില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. സ്ലൊവാക്യന്‍ പൗള്‍ട്രി കമ്പനിയുടെ ശീതീകരണ സംവിധാനമുള്ള കണ്ടെയ്‌നര്‍ ലോറിയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. എന്നാല്‍ ഈ ലോറി മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ വിറ്റതാണെന്ന് കമ്പനി പറഞ്ഞു.
ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലേക്ക് ഹംഗറിയില്‍ നിന്ന് വന്നതാണ് ട്രക്ക്. ഹംഗറി തലസ്ഥാനമായ ബുഡാപ്പെസ്റ്റില്‍ നിന്ന് ബുധനാഴ്ചയാണ് ട്രക്ക് പുറപ്പെട്ടത്. ട്രക്കിലുള്ള മൃതദേഹങ്ങള്‍ ഏറ്റ്യ്ഹ് രാജ്യത്തു നിന്നുള്ളവരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
സിറിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ സെര്‍ബിയയിലൂടെ ഹംഗറി വഴി ഓസ്ട്രിയയിലേക്കും മറ്റും അനധികൃതമായ കുടിയേറാന്‍ ശ്രമിക്കുന്നത്. ഇത്തരം അനധികൃത കുടിയേറ്റങ്ങള്‍ പലപ്പോഴും ദുരന്തത്തില്‍ കലാശിക്കുകയും ചെയ്യുക മേഖലയില്‍ പതിവാണ്.