1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Trump visited White House

അട്ടിമറി വിജയത്തിനു ശേഷം ട്രംപ് വൈറ്റ് ഹൌസിലെത്തി

ട്രംപ് വൈറ്റ് ഹൌസിലെത്തി

ഡൊണാള്‍ഡ് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിനു ശേഷം ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൌസിലെത്തി. ന്യൂയോര്‍ക്കില്‍ നിന്ന് തന്റെ സ്വകാര്യവിമാനത്തിലാണ് വാഷിങ്‌ടണിലെ റീഗന്‍ വിമാനത്താവളത്തില്‍ ട്രംപ് എത്തിയത്.
 
പിന്നീട്, അവിടെ നിന്ന് വൈറ്റ് ഹൌസിലേക്ക് പോകുകയായിരുന്നു. വൈറ്റ് ഹൌസിലെത്തിയ ട്രംപിനെ പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
 
ഇരുവരും ഓവല്‍ ഓഫീസില്‍ സൌഹൃദ കൂടിക്കാഴ്ച നടത്തി. ഭാര്യ മെലാനിയ, വൈസ് പ്രസിഡന്റ് മൈക് പെന്‍സ് എന്നിവരും ട്രംപിന് ഒപ്പമുണ്ടായിരുന്നു.
അടുത്ത ലേഖനം
രാജ്യത്തെ എ ടി എമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി; ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും