അനുബന്ധ വാര്‍ത്തകള്‍
- 'നിറഞ്ഞ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്; പുതിയ യുദ്ധങ്ങൾ തുടങ്ങാത്ത പ്രസിഡന്റാണ് താൻ എന്നതിൽ അഭിമാനമുണ്ട്'
- ബൈഡൻ അധികാരത്തിലെത്തുന്നത് കാണാൻ നിൽക്കില്ല, ട്രംപ് വൈറ്റ് ഹൗസ് വിട്ടേയ്ക്കും
- ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പസായി: പിന്തുണച്ച് റിപ്പബ്ലിക്കൻ അംഗങ്ങളും
- ട്രംപിനെതിരെയുള്ള നിരോധനം മാറ്റില്ല, ഒരു പ്രസിഡന്റും ഞങ്ങളുടെ നയങ്ങള്‍ക്ക് അതീതനല്ല: ഫേസ്ബുക്ക് സിഒഒ
- ജോ ബൈഡന്റെ സ്ഥാനാരോഹണം: ജനുവരി 20ന് വാഷിങ്ടണിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്
ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്ത് നിൽക്കാതെ ട്രംപ്: ഫ്ലോറിഡയിലേക്ക് മടങ്ങി
നിയുക്ത അമേരിക്കൻ പ്രസിഡന്ത് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തുനില്‍ക്കാതെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനോടു യാത്ര പറഞ്ഞു. എയർ ഫോഴ്‌സ് വൺ വിമാനത്തിൽ ട്രംപ് ഫ്ലോറിഡയിലേക്കാണ് പോയത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്‌ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക.
അതേസമയം തിരികെ വരുമെന്ന വിശ്വാസം പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ മടക്കം. കഴിഞ്ഞ നാല് വർഷങ്ങൾ അവിശ്വസനീയമായിരുന്നു.നാം ഒരുമിച്ച് നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്നും പോരാടും- മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന ചടങ്ങില്‍ തന്റെ ജീവനക്കാരോടും അനുയായികളോടുമായി ട്രംപ് പറഞ്ഞു.
അതേസമയം പുതിയ ഭരണകർത്താവിന് വലിയ ഭാഗ്യവും വിജയവും നേരുന്നുവെന്ന് ബൈഡന്റെ പേര് പരാമർശിക്കാതെ ട്രംപ് പറഞ്ഞു. അമേരിക്കയുടെ 150ൽ അധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ആൾ പങ്കെടുക്കാതിരിക്കുന്നത്.