ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പസായി: പിന്തുണച്ച് റിപ്പബ്ലിക്കൻ അംഗങ്ങളും

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 14 ജനുവരി 2021 (10:11 IST)
വാഷിങ്ടൺ: ട്രംപിനെ ഇംപീച്ച് ചെയ്യാൻ വീണ്ടും തീരുമാനം. അമേരിക്കൻ ജനപ്രതിനിധി സഭയിൽ 192 നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഇതോടെ അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റായി ഡോണൽഡ് ട്രംപ് മാറി. ഡെമൊക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തതോടെയാണ് 232 വോട്ടുകൾ എന്ന നിലയിൽ പ്രമേയം പാസായത്.

പ്രമേയം പാസയതിനാൽ ഇനി സൊറ്റിലായിരിയ്ക്കും വിചാരണ. സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമെ ട്രംപിനെതിരെ കുറ്റം ചുമത്താനാകു. 100 അംഗങ്ങളുള്ള സെനറ്റിൽ 50 ഡൊമോക്രാറ്റിക് അംഗങ്ങൾക്ക് പുറമെ 17 റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി പിന്തുണച്ചാൽ മാത്രമെ ട്രംപിനെ പുറത്താക്കാനാകു. ഇംപിച്ച്മെന്റ് സെനറ്റിൽ പാസായാൽ ട്രംപിന് പിന്നീട് ഒരിയ്ക്കലും മത്സരിയ്ക്കാനാകില്ല




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :