ബൈഡൻ അധികാരത്തിലെത്തുന്നത് കാണാൻ നിൽക്കില്ല, ട്രംപ് വൈറ്റ് ഹൗസ് വിട്ടേയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 20 ജനുവരി 2021 (07:19 IST)
വാഷിങ്ടൺ: ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങ് കാണാൻ നിൽക്കാതെ മണിക്കൂറുകൾക്ക് മുൻപ് തന്നെ ട്രം‌പ് വൈറ്റ് ഹൗസ് വിട്ടേയ്ക്കും. ഫ്ലോറിഡയിലെ
മാരലാഗോയിലുള്ള സ്വന്തം റിസോർട്ടിലേയ്ക്കാണ് ട്രംപും കുടുംബവും മാറുക. ഇവിടെയുണ്ടായിരുന്ന സ്വകാര്യ വസതി ട്രംപ് ക്ലബ്ബാക്കി മാറ്റിയിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് ട്രംപ് ഇങ്ങോട്ടെത്തുന്നത്. വാഷിങ്ടൺ സമയം രാവിലെ എട്ടിന് ആൻഡ്രൂസ് ജോയിന്റ് ബേസിൽ പ്രത്യേക യാത്രയയപ്പ് ചടങ്ങ് നടക്കും എന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ചടങ്ങിലേയ്ക്ക് അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ സേന നൽകുന്ന യാത്രയയപ്പ് ഉണ്ടാകില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :