മനില|
jibin|
Last Modified വ്യാഴം, 17 ജൂലൈ 2014 (13:18 IST)
മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ഫിപ്പീന്‍സില്‍ ആഞ്ഞടിച്ച റമ്മാസുന്‍ ചുഴലിക്കാറ്റില്‍ രാജ്യം ഭീതിയില്‍. കടലില്‍ പോയ മൂന്നു മല്‍സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെ ഇതുവരെ 38 പേര്‍ കൊല്ലപ്പെട്ടു.
കനത്ത കാറ്റിനും മഴ്യ്ക്കുമുള്ള
മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. വന്‍ മരങ്ങള്‍ പൊട്ടിവീണും കെട്ടിടങ്ങള്‍ ഇടിഞ്ഞും ആണ് കൂടുതലും ദുരന്തം നടന്നത്. രാജ്യത്തെ മിക്ക വഴികളിലും മരങ്ങളും പോസ്റ്റുകളും തകര്‍ന്നുവീണ് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്.
ദുരന്ത നിവാരണ സേന റോഡുകളില്‍ നിന്ന് തടസ്സങ്ങള്‍ നീക്കി വരികയാണ്. ഇതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും മിക്ക സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. പലയിടത്തും ജനങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
മനിലയില്‍ 18 ലക്ഷത്തിലേറെ പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. കഴിഞ്ഞ വര്‍ഷം കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഹയാന്‍ കൊടുങ്കാറ്റില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് പുതിയ ദുരന്തം.