ട്രെന്റ് ബ്രിജ്:|
jibin|
Last Modified തിങ്കള്‍, 14 ജൂലൈ 2014 (10:26 IST)
ഇരു പക്ഷത്തും വാലറ്റം മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ ഇന്ത്യ ഇംഗ്ളണ്ട് ആദ്യ ടെസ്റ്റ് സമനിലയിലായി.
ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 457 റണ്‍ നേടിയപ്പോള്‍ അവസാന വിക്കറ്റിലെ വീരോചിത പോരാട്ടം വഴി ഇംഗ്ളണ്ട് 496 റൺ നേടി നേരിയ ലീഡ് കരസ്ഥമാക്കി.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ അഞ്ചാം ദിവസം ചായസമയത്ത് 391/9 എന്ന നിലയിൽ ഇന്ത്യ ഡിക്ളയർ ചെയ്തതോടെയാണ് സമനില പ്രഖ്യാപിക്കപ്പെട്ടത്. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്കായി മുരളി വിജയ് (59), ചേതേശ്വർ പുജാര (55) എന്നിവർക്കുശേഷം കൊഹ്ലി (8), രഹാനെ (24), ധോണി (11) എന്നിവർ പെട്ടന്ന് പുറത്തായി.
എന്നാല്‍ വാലറ്റം വീണ്ടും കരുത്ത് കാണിച്ചപ്പോള്‍ കളി സമനിലയിലേക്ക് വഴി മാറുകയായിരുന്നു. അരങ്ങേറ്റക്കാരൻ സ്റ്റുവർട്ട് ബിന്നി (78), വാലറ്റക്കാരൻ ഭുവനേശ്വർ കുമാർ (63 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ അപകടത്തിൽ നിന്ന് രക്ഷിച്ചത്. ഭുവനേശ്വർ ആദ്യ ഇന്നിംഗ്സിലും അർദ്ധ സെഞ്ച്വറി നേടിയിരുന്നു.