ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റ്; 10 മരണം

മനില| Last Modified ബുധന്‍, 16 ജൂലൈ 2014 (12:59 IST)
ഫിലിപ്പീന്‍സില്‍ വീശിയടിച്ച റമ്മാസണ്‍ കൊടുങ്കാറ്റില്‍ 10 പേര്‍ മരിച്ചു. 370,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. തലസ്ഥാന നഗരമായ മനിലയിലാണ് കാറ്റ് ഏറ്റവും നാശം വിതച്ചത്. രണ്ടു പേര്‍ ഇവിടെ വൈദ്യുതാഘാതമേറ്റു മരിച്ചു.

വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. ഓഹരി വിപണിയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 200 ഓളം വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

മിക്കയിടങ്ങളിലും റോഡുഗതാഗതം തടസപ്പെട്ടു.
മഴയുടെ സാധ്യതയില്ലാത്തതിനാല്‍ വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന് ഫിലിപ്പീന്‍സ് നാഷണല്‍ റെഡ് ക്രോസ് അറിയിച്ചു. രാജ്യം ഈ വര്‍ഷം നേരിടുന്ന ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :