ടെക്സാസ്|
Last Modified വ്യാഴം, 15 മെയ് 2014 (11:31 IST)
കാമുകിയെ കൌമാരക്കാരനായ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു. അമേരിക്കയിലെ ടെക്സാസിലാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്.
16കാരിയായ അരിജാന ഹില്ലിനെയാണ് 16കാരനായ കാമുകന്‍ കൊലപ്പെടുത്തിയത്. ടെക്സാസിലെ ഡോവ്സണ്‍ മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. രണ്ട് പേരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കഴിഞ്ഞ മാര്‍ച്ചില്‍ ടെക്സാസിലെ പേര്‍ലാന്‍ഡില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് കാമുകനെ സംശയപ്പെടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ രണ്ട് കുട്ടികള്‍ വളരുന്നതായി കണ്ടെത്തിയിരുന്നു. പ്രതിയെ പൊലീസ് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. വാക്കു തര്‍ക്കത്തിനൊടുവില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പ്രതി പൊലീസിന്‍ മൊഴി നല്‍കി.