പ്രണയദിനം ആഘോഷിച്ചതിന് 32 വര്‍ഷം തടവ് ശിക്ഷ

ജിദ്ദ| jibin| Last Modified ശനി, 10 മെയ് 2014 (15:12 IST)
പ്രണയദിനം മറക്കാനാവാത്ത നിമിഷങ്ങളായി മാറ്റുവാന്‍ കൊതിച്ച യുവാക്കള്‍ക്ക് പ്രണയദിനം കയ്പ്പു നിറഞ്ഞതായി. ആറു പെണ്‍കുട്ടികളുടെ കൂടെ പ്രണയദിനം ആഘോഷിച്ച അഞ്ചു യുവാക്കള്‍ക്ക് കോടതി 32 വര്‍ഷം തടവിന് ശിക്ഷിച്ചു. സൌദിയിലെ ബുറൈദ ഹസിം പ്രവശ്യയിലാണ് സംഭവം അരങ്ങേറിയത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടികളുടെ കൂടെ മദ്യപിച്ച് നൃത്തം ചെയ്ത യുവാക്കളെ പൊലീസ് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കെതിരെ മദ്യപിക്കുക, പെണ്‍കുട്ടികളുമായി നൃത്തം ചെയ്യുക, ബന്ധുക്കള്ളല്ലാത്തവരുമായി ഒരുമിച്ച് താമസിക്കുക, എന്നീ കുറ്റങ്ങളാണ് കോടതി യുവാക്കള്‍ക്ക് നേരെ ചുമത്തിയത്.

ഈ കുറ്റത്തിന് യുവാക്കള്‍ക്ക് മുപ്പത്തിരണ്ടു വര്‍ഷം തടവും നാലായിരത്തി അഞ്ഞൂറു ചാട്ടവാറടിയും സൌദി കോടതി വിധിച്ചു. ഇവരുടെ കൂടെ പ്രണയദിനം രസമാക്കിയ പെണ്‍കുട്ടികള്‍ക്കും ശിക്ഷയുടന്‍ വിധിക്കും.
ദുര്‍ഗുണ-സദാചാര പൊലീസാണ് ഇവരെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :