അനുബന്ധ വാര്‍ത്തകള്‍
- ഗൂഗിള്‍ ക്രോം സുരക്ഷാ ഭീഷണി! ഈ ഉപയോക്താക്കള്‍ക്കായി കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
- ടി20 ലോകകപ്പ്: ഇന്ത്യ- പാക് മത്സരത്തിന് നേരെ ഐസിസ് അനുകൂല തീവ്രവാദ സംഘടനയുടെ ഭീഷണി, സുരക്ഷ ശക്തമാക്കി ന്യൂയോർക്ക്
- ട്രംപ് വ്യാപാരയുദ്ധം തുടരുന്ന കാലത്തോളം അമേരിക്കന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതികാര തീരുവ ഏര്‍പ്പെടുത്തും; നിയുക്ത കനേഡിയന്‍ പ്രധാനമന്ത്രി
- ഉക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ; മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 25 പേര്
- Mark Carney: മാര്‍ക്ക് കാര്‍നി കാനഡ പ്രധാനമന്ത്രി
സുരക്ഷാ ഭീഷണി: റഷ്യയിലെ രണ്ടു പ്രദേശങ്ങള്‍ ടെലഗ്രാം നിരോധിച്ചു
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് റഷ്യയിലെ രണ്ടു പ്രദേശങ്ങള്‍ ടെലഗ്രാം ആപ്പ് നിരോധിച്ചു. ഡാഗെസ്താന്, ചെച്നിയ എന്നീ പ്രദേശങ്ങളാണ് ടെലഗ്രാം ആപ്പ് നിരോധിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ഡാഗെസ്താനിലെ വിമാനത്താവളത്തില്‍ നടന്ന ഇസ്രയേല്‍ വിരുദ്ധ കലാപത്തില്‍ ടെലഗ്രാം വലിയ പങ്കുവഹിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇസ്രയേലില്‍ നിന്നുള്ള വിമാനം വിമാനത്താവളത്തില്‍ എത്തിയെന്ന് വാര്‍ത്ത പ്രാദേശിക ടെലഗ്രാം ചാനലുകളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നിരവധി പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലേക്ക് ഇരച്ചു കയറിയത്. ഇതിനു പിന്നാലെയാണ് ടെലഗ്രാം ചാനലിനെതിരെ കടുത്ത നടപടികള്‍ എടുത്തത്. റഷ്യന്‍ വംശജനായ പാവേല്‍ ദുരോവ് ആണ് ടെലഗ്രാമിന്റെ സ്ഥാപകന്‍.
ടെലഗ്രാമില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന് ഇദ്ദേഹത്തെ കഴിഞ്ഞവര്‍ഷം ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം റഷ്യയില്‍ നടന്ന ആപ്പിന്റെ നിരോധനത്തില്‍ ടെലഗ്രാം ഇതുവരെ പ്രതികരിച്ചിട്ടില്ല.