അഫ്ഗാനിസ്ഥാനില്‍ കാണ്ഡഹാറും താലിബാന്‍ പിടിച്ചെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (08:47 IST)
അഫ്ഗാനിസ്ഥാനില്‍ കാണ്ഡഹാറും താലിബാന്‍ പിടിച്ചെടുത്തു. ഇതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളില്‍ 12ഉം താലിബാന്റെ കൈയിലായി. നേരത്തേ അഫ്ഗാനിലെ ഹെറത്, ഗസ്‌നി പ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു. അതേസമയം അഫ്ഗാനിസ്ഥാന്റെ മൂന്നില്‍ രണ്ടും പിടിച്ചെടുത്ത താലിബാനുമായി ഭരണം പങ്കിടാമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. അഫ്ഗാനിസ്ഥാനിലെ ഏറ്റവും രണ്ടാമത്തെ നഗരമായ കാണ്ഡഹാര്‍ ഇന്നലെ രാത്രിയോടെയാണ് താലിബാന്റെ നിയന്ത്രണത്തിലായത്.

ഭരണം പങ്കിടുന്ന വിവരം അല്‍ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ഇത്തരത്തില്‍ മുന്നേറുകയാണെങ്കില്‍ രണ്ടുമാസം കൊണ്ട് തലസ്ഥാനമായ കാബൂളും പിടിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :