അഭിറാം മനോഹർ|
Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (20:28 IST)
അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന് സമീപമുള്ള ഗസ്‌നി നഗരവും
താലിബാൻ കീഴടക്കി. കാബൂളിൽ നിന്നും 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് ഗസ്‌നി.കാബൂള്‍ - കാണ്ഡഹാര്‍ ദേശീയപാതയിലുള്ള ഗസ്നി നഗരം താലിബാന്‍ കീഴടക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ്.
ഗസ്‌നിയുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത് താലിബാൻ സേനയ്ക്ക് വലിയ തിരിച്ചടിയാണ്. ഗവര്‍ണറുടെ ഓഫീസ്, പോലീസ് ആസ്ഥാനം, ജയില്‍ തുടങ്ങി നഗരത്തിന്റെ തന്ത്രപ്രധാനമായ പല സ്ഥാപനങ്ങളും ഈ പ്രവിശ്യയിലാണുള്ളത്. അതീവ സുരക്ഷയുള്ള കാണ്ഡഹാറിലെ ജയിലും ബുധനാഴ്ച താലിബാന്‍ നിയന്ത്രണത്തിലാക്കുകയും തടവുകാരെ പുറത്തുവിടുകയും ചെയ്‌തിരുന്നു.
ജയിലുകള്‍ കീഴടക്കിയ ശേഷം തടവുകാരെ മോചിപ്പിക്കുന്ന താലിബാന്‍ അവരെ ഒപ്പം ചേര്‍ക്കുകയാണ് ചെയ്യുന്നത്. താലിബാനെ ഭയന്ന് നിരവധി പേരാണ് കാബൂളിലേക്ക് പലായനം ചെയ്‌തിരിക്കുന്നത്. ഇവരോടൊപ്പം താലിബാന്‍ പോരാളികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയവും പടിഞ്ഞാറന്‍ മേഖലയുടെ ചുമതലയുള്ള സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നുണ്ട്.