താലിബാന്‍ കാണ്ഡഹാറിലെ ജയില്‍ പിടിച്ചെടുത്ത് ആയിരത്തോളം കുറ്റവാളികളെ തുറന്നുവിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (10:27 IST)
താലിബാന്‍ കാണ്ഡഹാറിലെ ജയില്‍ പിടിച്ചെടുത്ത് ആയിരത്തോളം കുറ്റവാളികളെ തുറന്നുവിട്ടു. കാണ്ഡഹാറിലെ സെന്‍ട്രല്‍ ജയില്‍ ഇന്നലെയാണ് താലിബാന്‍ പിടിച്ചെടുത്തത്. താലിബാന്‍ വക്താവ് ക്വാരി യൂസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താലിബാന്‍ ഭീകരരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ഭീകരര്‍ ജയിലില്‍ വന്നിരുന്നു.

2008ലും 2011ലും ഇതേരീതിയില്‍ ഭീകരര്‍ ജയില്‍ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം അഫ്ഗാനിസ്ഥാന്റെ 65ശതമാനവും താലിബാന്‍ പിടിച്ചെടുത്തിരിക്കുകയാണ്. 90ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രദേശങ്ങളും താലിബാന്‍ പിടിച്ചെടുക്കുമെന്നാണ് കണക്കാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :