അനുബന്ധ വാര്‍ത്തകള്‍
- ജിംനേഷ്യത്തില്‍ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
- ഹിജാബ് ധരിക്കാത്തവർ കാഴ്ചയിൽ മൃഗങ്ങളെ പോലെ: പോസ്റ്ററുമായി താലിബാൻ
- വിവാദ പരാമർശം മതഭ്രാന്ത്, ഈ പ്രവർത്തികൾ അനുവദിക്കില്ല: താലിബാൻ
- കണ്ണ് മാത്രം പുറത്ത് കണ്ടാൽ മതി, വനിതാ അവതാരകർ വായും മൂക്കും മറയ്ക്കണമെന്ന് താലിബാൻ
- സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കി താലിബാൻ
മുതിർന്നവരിൽ ലൈംഗിക ആഗ്രഹം ഉയർത്തും, കൗമാരക്കാരായ ആൺകുട്ടികൾ ജിമ്മിൽ പോകുന്നത് വിലക്കി താലിബാൻ
കൗമാരക്കാരായ ആൺകുട്ടികൾ പുരുഷന്മാരെ ലൈംഗികമായി പ്രകോപിപ്പിക്കുന്നുവെന്നാരോപിച്ച് ജിമ്മുകൾക്ക് നിയന്ത്രണമേർപ്പെടുത്തി താലിബാൻ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ജിമ്മുകളിൽ മുതിർന്നവർക്കൊപ്പം വ്യായമം ചെയ്യരുതെന്ന് താലിബാൻ ഉത്തരവിട്ടു. ജിമ്മുകളിൽ വർക്കൗട്ട് ചെയ്യുമ്പോൾ ബോഡി ബിൽഡർമാർ അയഞ്ഞ വസ്ത്രങ്ങൾ കൊണ്ട് ശരീരം മറയ്ക്കണമെന്നും തലിബാൻ ഉത്തരവിൽ പറയുന്നു.
2001ൽ താലിബാൻ ഭരണം അവസാനിച്ച ശേഷം അഫ്ഗാനിലെ ഏറ്റവും ജനപ്രിയമായ ഇനമാണ് ബോഡി ബിൽഡിങ്ങ്. കാമ്പൂളിൽ മാത്രം നൂറുകണക്കിന് ജിം കേന്ദ്രങ്ങളാണുള്ളത്. അതേസമയം തങ്ങൾ പരിശീലിക്കുന്ന ഇടത്ത് പുരുഷന്മാർ മാത്രമെ ഉള്ളുവെന്നും താലിബാൻ്റെ ഉത്തരവിൽ മതപരമായ ന്യായീകരണമില്ലെന്നും ബോഡി ബിൽഡർമാർ പറഞ്ഞു.