രേണുക വേണു|
Last Modified ബുധന്‍, 22 ജൂണ്‍ 2022 (10:36 IST)
പാലക്കാട് കോട്ടായിയില്‍ ജിംനേഷ്യത്തില്‍ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിമുക്ക് കുത്തന്നൂര്‍ സ്വദേശി റോഷന്‍ (19) ആണ് മരിച്ചത്. ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ഉച്ചയോടെ ജില്ലാ ആശുപത്രിയില്‍. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.