ഡമസ്കസ്|
Last Modified ശനി, 30 ഓഗസ്റ്റ് 2014 (08:36 IST)
ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ നിന്ന് 30 ലക്ഷം പേര്‍ പാലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ അഭയാര്‍ത്ഥി സമിതി.
65 ലക്ഷത്തോളം ആളുകള്‍ രാജ്യത്തിനകത്ത് തന്നെ അഭയം തേടുകയാണുണ്ടായത്. മുപ്പത് ലക്ഷത്തോളം ആളുകള്‍ രാജ്യം വിട്ടു.പാലായനം ചെയ്യുന്നവരില്‍ പകുതിയോളം പേര്‍ കുട്ടികളാണ്.
ഐക്യരാഷ്ട്ര സഭ അഭയാര്‍ത്ഥി സമിതി മുന്‍പ് പുറത്ത് വിട്ട രേഖകള്‍ പ്രകാരം
2 ലക്ഷം പേരായിരുന്നു സിറിയയില്‍ നിന്ന് പാലായനം ചെയ്തത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുണ്ടാക്കുകയായിരുന്നു.
കണക്കുകള്‍ പ്രകാരം സിറിയന്‍ അഭയാര്‍ത്ഥികള്‍ കൂടതലുള്ളത് ലബനോനിലാണ്- 11.4 ലക്ഷം. ലബനോന്‍ കൂടാതെ തുര്‍ക്കിയില്‍ 815,000 ഉം ജോര്‍ദാനില്‍ 608,000 ഉം സിറിയന്‍ അഭയാര്‍ത്ഥികളാണുള്ളത്
ഇറാഖ് (215,369), ഈജിപ്ത് (139,090), വടക്കേ ആഫ്രിക്ക (23,367) എന്നീ രാജ്യങ്ങളിലേക്കും പലായനം നടക്കുന്നുണ്ട്.