ന്യുയോര്‍ക്ക്|
Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (12:53 IST)
സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്‌റ്റേറ്റ് സംഘടനയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അമേരിക്ക ചാരവിമാനങ്ങളയക്കും. സിറിയ-ഇറാഖ് അതിര്‍ത്തി പ്രദേശങ്ങളിലുള്ള പ്രവര്‍ത്തനം നിരീക്ഷിക്കുകയാണ് ലക്‍ഷ്യം.
ആളില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കും. ഇതുവഴി ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായി നിരീക്ഷിക്കാനാകുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ബ്രിട്ടന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ നടത്തുന്ന വ്യോമാക്രമണത്തെ ചെറുത്തു തോല്‍പ്പിക്കാന്‍
സിറിയ സജ്ജമാണെന്നും സിറിയന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
സിറിയയില്‍ സൈനിക നടപടികള്‍ കൈക്കൊള്ളാന്‍ ഒബാമ തീരുമാനമെടുത്തില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാഖില്‍ ഇസ്ലാമിസ്റ്റ് സ്‌റ്റേറ്റിനെ ലക്ഷ്യം വച്ച് അമേരിക്ക വ്യോമാക്രമണം നടത്തുന്നുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റുകള്‍ക്ക് നേരേ നടക്കുന്ന അക്രമങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ തയ്യാറെടുക്കണമെന്നും സിറിയന്‍ ഗവണ്‍മെന്റ് ആഹ്വാനം ചെയ്തിരുന്നു.