1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. isis , damascus , iraq issue , militant

ഐ.എസ് ഐ.എസ് സിറിയന്‍ സൈനികരെ കൂട്ടക്കൊല ചെയ്തു

ഐഎസ്ഐഎസ്
അല്‍ റാഖയില്‍ നിന്നും പിടികൂടിയ160ലേറെ സിറിയന്‍ സൈനികരെ ഇസ് ലാമിക് സ്റ്റേറ്റ് (ഐ.എസ് ഐ.എസ് ) തീവ്രവാദികള്‍ വധിച്ചു. തീവ്രവാദികള്‍ കീഴടക്കിയ അല്‍ തബാഖ വ്യോമ സേനാ താവളത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെയാണ് സൈനികര്‍ ഇവരുടെ പിടിയിലായത്.

ഇവരില്‍ പത്തുപേരെ വെടിവെച്ച് കൊല്ലുന്നതിന്റെ വീഡിയോവും തീവ്രവാദികള്‍ പുറത്തുവിട്ടു. അല്‍ റാഖയില്‍ സൈനകരുടെ നിയന്ത്രണത്തിലുള്ള അവസാന പ്രദേശമായിരുന്ന ആഗസ്ത് 24നാണ് വ്യോമസേനാ താവളം ഇസ് ലാമിക് തീവ്രവാദികള്‍ കീഴടക്കിയത്.

അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഇസ് ലാമിക് തീവ്രവാദി സംഘടനയില്‍ 70,000 ലേറെ അംഗങ്ങളുള്ളതായി വിശ്വസിക്കപ്പെടുന്നു.  ബ്രീട്ടീഷ് മനുഷ്യാവകാശ സംഘടനയായ ' സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ' ആണ് ഇക്കാര്യം പുറത്തുവിട്ടത്.
About Writer
jibin