സിറിയയില്‍ ഹിസ്‌ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ എഫ്‌ബിഐയുടെ പട്ടികയിലുള്ള കൊടുംഭീകരനായ ഫവ്‌സി അയൂബാണ് മരിച്ചത്.
സിറിയയിലെ ബാഷര്‍ അല്‍ ആസാദ് ഭരണത്തിനെതിരെ പോരാടാന്‍ ഷിയാ ഭീകരസംഘടനയായ ഹിസ്ബുള്ള ആയിരക്കണക്കിനുപേരെയാണ് നിയോഗിച്ചിട്ടുള്ളത്. അലെപ്പൊ മേഖലയിലെ ഹിസ്ബുള്ളയുടെ തലവനായിരുന്നു അയൂബ്. വ്യാജ അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 2009-ല്‍ ഇസ്രായേലില്‍ കടക്കാന്‍ അയൂബ് ശ്രമിച്ചിരുന്നതായി എഫ്.ബി.ഐ. പറയുന്നു.