മിസൈല്‍ ഇറാനിൽ പതിച്ചിട്ടില്ല; ആക്രമണം തുടരുമെന്ന് റഷ്യ

   സിറിയ , ഐഎസ് , അമേരിക്ക , റഷ്യ , മിസൈലുകള്‍
വാഷിംങ്ടൺ/മോസ്‌കോ| jibin| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (08:48 IST)
സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകര കേന്ദ്രങ്ങളിലേക്ക് തൊടുത്ത മിസൈലുകളിൽ ഒന്ന് ലക്ഷ്യംതെറ്റി ഇറാനിൽ പതിച്ചെന്ന അമേരിക്കന്‍ വാദത്തെ തള്ളി റഷ്യ രംഗത്ത്. തങ്ങള്‍ ഭീകരര്‍ക്കു നേരെ തൊടുത്ത മിസൈലുകളില്‍ ഇറാനില്‍ പതിച്ചിട്ടില്ല. മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് തന്നെയാണ് പതിച്ചിരിക്കുന്നത്. തങ്ങളുടെ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും റഷ്യ അവകാശപ്പെട്ടു.

കാസ്പിയന്‍ കടലിലുള്ള യുദ്ധക്കപ്പലുകളില്‍നിന്നാണ് സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി റഷ്യ ദീര്‍ഘദൂര ക്രൂസ് മിസൈല്‍ ആക്രമണം നടത്തിയിരുന്നത്. എന്നാല്‍ ഇവയില്‍ ഒന്ന് ലക്ഷ്യം തെറ്റി ഇറാനിൽ പതിച്ചെന്ന് ണ്ട് യുഎസ് സേനാ അധികാരികളെ ഉദ്ധരിച്ച് സിഎൻഎന്‍ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍, മിസൈൽ ഇറാനിൽ എവിടെയാണ് പതിച്ചതെന്നോ നാശനഷ്ടങ്ങളെക്കുറിച്ചോ വ്യക്തമാക്കിയിട്ടില്ല.

സിറിയയിൽ നിന്നും 1500 കിലോമീറ്റർ അകലെ കാസ്പിയൻ കടലിൽ നങ്കൂരമിട്ടിരിക്കുന്ന നാല് യുദ്ധക്കപ്പലുകളിൽ നിന്ന് കഴിഞ്ഞ ദിവസമാണ് റഷ്യ മിസൈൽ ആക്രമണം ആരംഭിച്ചത്. ആത്യാധുനിക 'കാലിബർ' ക്രൂയിസ് മിസൈലുകളാണ് ഉപയോഗിച്ചത്. 26 മിസൈലുകൾ തൊടുക്കുകയുണ്ടായെന്നും ഇവയെല്ലാം ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ഷോയ്ഗു ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :