ഇന്ത്യ 21യൊന്നാം നൂറ്റാണ്ടിലെ ആഗോള ശക്തിയാകുമെന്ന് യുഎസ്

 ഇന്ത്യ അമേരിക്ക ബന്ധം , അമേരിക്ക , ഇന്ത്യ , നരേന്ദ്ര മോഡി
വാഷിംഗ്ടണ്‍| jibin| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (12:00 IST)
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള ശക്തിയായി വളരാന്‍ ഇന്ത്യക്ക് കഴിയുമെന്ന് യുഎസ് വക്താവ് മാര്‍ക്ക് ടോണര്‍. ഇന്ത്യയുമായുളള ബന്ധം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷാ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധമേഖലകളില്‍ ഇന്ത്യയും യുഎസും സഹകരണം വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. വര്‍ഗീയതക്കെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് നില്‍ക്കുമെന്നും ഇന്ത്യ-യുഎസ് ബന്ധം തെക്കന്‍ ഏഷ്യക്കാകമാനം ഗുണം ചെയുമെന്നും ടോണര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ടാം അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷമുളള ഇന്ത്യ- യുഎസ് ബന്ധത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ടോണര്‍ ഇക്കാര്യം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :