യേശുവിന്റെ ശവക്കല്ലറ തുറന്നത് കാരണമായി; ആഗ്രഹങ്ങള്‍ വേഗം പൂര്‍ത്തിയാക്കുക - 14ന് ലോകാവസാനം!

യേശുവിന്റെ ശവക്കല്ലറ തുറന്നത് ദുരന്തം സമ്മാനിക്കുമോ ?; 14ന് ലോകാവസാനമെന്ന് റിപ്പോര്‍ട്ട്!

Supermoon , November 14 , Closest To Earth , Jesus's tomb opened , Jesus's ,  വലിയ ചന്ദ്രന്‍ , ശാസ്‌ത്രജ്ഞര്‍ , സൂപ്പര്‍മൂണ്‍ , ബൈബിള്‍ , ശവക്കല്ലറ ഖനനം , യേശു ക്രിസ്‌തു
ന്യൂയോര്‍ക്ക്| jibin| Last Updated: വെള്ളി, 4 നവം‌ബര്‍ 2016 (13:54 IST)
എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രന്‍ ഒരു പക്ഷേ ലോകാവസാനത്തിന് കാരണമായേക്കാമെന്ന് റിപ്പോര്‍ട്ട്. ഈ മാസം പതിനാലിന് ചന്ദ്രന്‍ സംജാതമാകുമെന്നും സാധാരണ ചന്ദ്രനേക്കാള്‍ പതിനാല് ശതമാനം വലുപ്പക്കൂടുതലും ഇരുപത് ശതമാനം പ്രകാശവും ഇതിന് ഉണ്ടാകുമെന്നുമാണ് ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.ഏറ്റവും വലിയ ചന്ദ്രന്‍ പതിനാലിന് ഭൂമിയുടെ തൊട്ടടുത്ത് എത്തുമെന്നും കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 1948ലായിരുന്നു ചന്ദ്രന്‍ ഈ അവസ്ഥയില്‍ എത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടാം തവണയാണ് സൂപ്പര്‍മൂണ്‍ എന്ന ഈ അപൂര്‍വത സംഭവിക്കുന്നത്. ഇത് സാധാരണ പ്രതിഭാസമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഗവേഷകര്‍ പറയുന്നത്.രണ്ടാം തവണയും സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുന്നതോടെ നിരവധി അന്ധവിശ്വാസങ്ങളും പുറപ്പെട്ടു കഴിഞ്ഞു. സര്‍വ്വനാശം സംഭവിക്കാന്‍ പോകുന്നുവെന്നും ഈ സമയത്ത് ക്രിസ്‌തുവിന്റെ ശവക്കല്ലറ ഖനനം ചെയ്‌തു പരിശോധിക്കുന്നതാണ് എല്ലാത്തിനും കാരണമെന്നും ചില വിശ്വാസികള്‍ക്കിടെയില്‍ സംസാരമുണ്ട്. വരാന്‍ പോകുന്ന ദുരന്തത്തിന്റെ മുന്നോടിയാണ് ശവക്കല്ലറ ഖനനം ചെയ്‌തു പരിശോധിക്കുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. ബൈബിളില്‍ സൂപ്പര്‍മൂണിന് വളരെയധികം പ്രാധാന്യമുണ്ടെന്നും വിശ്വാസികള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :