ട്രയിനുകള്‍ കൂട്ടിയിടിച്ച് വന്‍ദുരന്തം; രണ്ടു ബോഗികള്‍ തലകീഴായി മറിഞ്ഞു; 19 പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ട്രയിനുകള്‍ കൂട്ടിയിടിച്ച് വന്‍ദുരന്തം

കറാച്ചി| Last Modified വ്യാഴം, 3 നവം‌ബര്‍ 2016 (19:28 IST)
ട്രയിനുകള്‍ കൂട്ടിയിടിച്ച് പാകിസ്ഥാനില്‍ വന്‍ദുരന്തം. പാകിസ്ഥാനിലെ ലാന്‍ഡി റെയില്‍വേ സ്റ്റേഷനിലാണ് ട്രയിനുകള്‍ കൂട്ടിമുട്ടി 19 പേര്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. അപകടത്തില്‍ 40ഓളം പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ജിന്ന പോസ്റ്റ്‌ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുൾട്ടാനിൽ നിന്നു വരികയായിരുന്ന സകരിയ എക്​സ്​പ്രസ്​ നിർത്തിയിട്ട ഫരീദ്​ എക്​സ്​പ്രസുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്. റെയില്‍വേ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് അപകടത്തിന് കാരണം. ട്രാക്കില്‍ ട്രയിന്‍ നിര്‍ത്തിയിരിക്കുന്നത് ഓര്‍ക്കാതെ അബദ്ധത്തില്‍ സകരിയ എക്സ്പ്രസിന് പച്ചക്കൊടി കാണിക്കുകയായിരുന്നെന്ന് സിന്ധ് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ആയിരത്തോളം യാത്രക്കാര്‍ രണ്ട് ട്രയിനുകളിലുമായി ഉണ്ടായിരുന്നു. ബോഗികള്‍ പൊളിച്ചു മാറ്റിയാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് ഈ വഴിയുള്ള ട്രയിന്‍ ഗതാഗതം നിലച്ചിരിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :