മത്തായി കുഴപ്പകാരനല്ല; മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച താനും കുഴപ്പക്കാരനല്ല: ബൈബിള്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി സ്വരാജ്

നിയമസഭയില്‍ നടത്തിയ ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചുളള പ്രസംഗത്തിന് വിശദീകരണവുമായി എം സ്വരാജ് എംഎല്‍എ

https://play.google.com/store/apps/details?id=com.webdunia.app&hl=en
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 14 ജൂലൈ 2016 (12:22 IST)
നിയമസഭയില്‍ നടത്തിയ ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചുളള പ്രസംഗത്തിന്
വിശദീകരണവുമായി എം സ്വരാജ് എംഎല്‍എ. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ ബൈബിള്‍ ഉദ്ധരിച്ച് സംസാരിച്ചത്. തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ വിവാദം മാത്രമാണ് ഇതെന്നും സ്വരാജ് വ്യക്തമാക്കി.

ബൈബിള്‍ ആഴത്തില്‍ പഠിക്കാത്തത് കൊണ്ടാണ് തനിക്കെതിരെ ചിലര്‍ വിമര്‍ശനവുമായി വന്നിരിക്കുന്നത്. പന്നികളേയും നായ്കളേയും കുറിച്ചല്ല മത്തായിയുടെ സുവിശേഷം. അനര്‍ഹര്‍ക്ക് അമൂല്യമായത് സമീപിക്കാനാകില്ലെന്നാണ് സുവിശേഷത്തിലുള്ളത്. ഏതെങ്കിലും ഒരു അംഗത്തെ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശമെന്നും സ്വരാജ് പറഞ്ഞു.

ഇന്നലെ നിയമസഭയില്‍ സ്വരാജ് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. പ്രതിപക്ഷത്തെ ഉദ്ദേശിച്ചാണ് സ്വരാജ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്ന് വിശദീകരണത്തിന് മറുപടി പറയാന്‍ വി ഡി സതീശന്‍ എഴുന്നേറ്റെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. ചട്ടപ്രകാരം അനുമതി നല്‍കാനാകില്ലെന്നാണ് സ്പീക്കര്‍ അറിയിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :