നടി ഭാവനയുടെ അച്‌ഛന്‍ നിര്യാതനായി

കൊച്ചി| JOYS JOY| Last Updated: വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (11:28 IST)
പ്രമുഖ ചലച്ചിത്രതാരം ഭാവനയുടെ അച്‌ഛന്‍ തൃശൂര്‍ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന്‍ നിര്യാതനായി. 59 വയസ്സ് ആയിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം പാറമേക്കാവ് ശാന്തിഘട്ടത്തില്‍ മൃതദേഹം സംസ്കരിക്കും.
പുലര്‍ച്ചെയായിരുന്നു അന്ത്യം. മലയാള ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഛായാഗ്രാഹകനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുഷ്പലതയാണ് ഭാര്യ. ഭാവന, ജയദേവന്‍ എന്നിവര്‍ മക്കളാണ്. അച്‌ഛന്റെ സുഹൃത്തുക്കള്‍ മുഖേനയായിരുന്നു സിനിമാരംഗത്തെത്തിയത്. കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ ആയിരുന്നു ഭാവനയുടെ ആദ്യചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :