വരുന്നു സൂപ്പര്‍ മൂണ്‍; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

കൊച്ചി| VISHNU N L| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (11:21 IST)
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ മുതല്‍ ഈ മാസം 30 വരെ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുണ്ട്. ദ്വീപുകളില്‍ വെള്ളം കയറാനും സാധ്യത.

കടലിലും കായലിലും ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭുമിയോട് ചന്ദ്രന്‍ ഏറെ അടുത്തുവരുന്ന സാഹചര്യത്തില്‍ ചന്ദ്രന്റെ ഗുരുത്വ ബലം ഭൂമിയെ സ്വാധീനിക്കുന്നതാണ് കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്നത്.

ഈ സമയങ്ങളില്‍ ചന്ദ്രന്‍ പതിവിലുമേറെ വലുതായി കാണപ്പെടും. ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 354,000 കി. മീ (220,000 മൈൽ) മുതൽ 410,000 കി. മീ (254,000 മൈൽ) വരെയായി വ്യത്യാസപ്പെടുന്നു. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :