ലങ്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നു; രണ്ട് മരണം

ശ്രീലങ്കന്‍ വ്യോമസേന , വിമാനം തര്‍ന്നു , എയര്‍ക്രാഫ്റ്റ്റ്റ് , കൊളംബോ
കൊളംബോ| jibin| Last Updated: വെള്ളി, 12 ഡിസം‌ബര്‍ 2014 (12:49 IST)
ശ്രീലങ്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റ് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില എന്താണെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമായിട്ടില്ല.

രത്മലാനാ എയര്‍ബേസില്‍ നിന്നും കൊളംബോ രാജ്യാന്തര വിമാനത്താവളത്തിന് അടുത്തുള്ള എയര്‍ബേസിലേക്ക് പറന്ന നാവികസേനയുടെ എഎന്‍ 32 എയര്‍ക്രാഫ്റ്റ്റ്റ് ആണ് തകര്‍ന്നു വീണത്. പറന്നുയര്‍ന്ന വിമാനം പുലര്‍ച്ചെ 6.35 ഓടെ കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം തകര്‍ന്ന അവസ്ഥയില്‍ എത്തുകയായിരുന്നു.

മിനിറ്റുകള്‍ക്ക് ശേഷം കൊളംബോയിലെ ഹോക്കന്ദാരയില്‍ നിയന്ത്രണം നഷ്ട്പ്പെട്ട വിമാനം തകര്‍ന്നു വീണതായി അറിയിപ്പ് ലഭിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :