ഡമാസ്കസ്|
VISHNU.NL|
Last Modified വെള്ളി, 12 ഡിസംബര്‍ 2014 (11:27 IST)
കഴുത്തറുത്തു കൊന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ജയിംസ് ഫോളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടുകിട്ടുന്നതിനായി ആറുകൊടി രൂപ നല്‍കണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. പണം കൊടുത്താല്‍ സിറിയ - തുര്‍ക്കി അതിര്‍ത്തിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറാമെന്നാണ് ഇടനിലക്കാരിലൂടെ ഐഎസ് അറിയിച്ചത്.
മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ 10 ലക്ഷം ഡോളര്‍ (ഏകദേശം ആറുകോടി രൂപ) ആണ് ഇവര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടത് ഫോളി തന്നെയാണ് എന്ന് തീര്‍ച്ചപ്പെടുത്തണമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തേണ്ടതായുണ്ട്. അതിന് മൃതദേഹാവശിഷ്ടങ്ങള്‍ അത്യാവശ്യമാണ്. ഫോളിയെ കൊല്ലുന്നത് ഐഎസ് വിഡിയോയില്‍ ചിത്രീകരിച്ചു പ്രസിദ്ധീകരിച്ച് ലോകത്തെ നടുക്കിയിരുന്നു.
മരുഭൂമിയില്‍ ഫോളിയുടെ തലയറുക്കുന്ന വിഡിയോ ഐഎസ് 2014 ഓഗസ്റ്റ് 19നു യൂട്യൂബിലൂടെയാണു പുറത്തുവിട്ടത്. യൂട്യൂബ് അധികൃതര്‍ ഈ വിഡിയോ ഉടന്‍ തന്നെ നീക്കംചെയ്തു. പക്ഷേ, അപ്പോഴേക്കും മറ്റു പല സൈറ്റുകളിലും വിഡിയോ എത്തിയിരുന്നു. പിന്നീടു നാലു പാശ്ചാത്യരെ കൂടി ഐഎസ് ഭീകരര്‍ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി തലവെട്ടുകയും വിഡിയോ പുറത്തുവിടുകയും ചെയ്തു. ഇതില്‍ രണ്ടുപേര്‍ ബ്രിട്ടിഷുകാരും രണ്ടുപേര്‍ അമേരിക്കക്കാരുമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.