കൊളംബോ|
jibin|
Last Updated:
ചൊവ്വ, 20 മെയ് 2014 (18:21 IST)
ഇന്ത്യയുമായി പുതിയ വ്യാപരബന്ധങ്ങള്‍ക്ക് താല്‍പ്പര്യം കാണിക്കുന്ന ശ്രീലങ്കന്‍ സര്‍ക്കാരിന് കേന്ദ്രത്തില്‍ ജയലളിതയില്ലാത്തത് സന്തോഷം നല്‍കുന്നുവെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വക്താവ്
കെഹേലിയ റാമ്പുക്ക്വെല്ല പറഞ്ഞു. ജയലളിതക്ക് കേന്ദ്രസര്‍ക്കാരില്‍ വിലപേശല്‍ ശക്തി ഇല്ലാത്തതാണ് ശ്രീലങ്കയ്ക്ക് സന്തോഷം പകരുന്നത്.
"ശക്തമായ ഭരണകൂടം ഡല്‍ഹിയില്‍ വന്നത് ശ്രീലങ്കയ്ക്ക് നല്ലതാണ്. കേന്ദ്രമെടുക്കുന്ന തീരുമാനങ്ങളില്‍ ഇനി തമിഴ്നാടിന് സ്വാധീനം ഉണ്ടാകില്ല. കേന്ദ്രം ഭരിക്കാന്‍ ബിജെപിക്ക് മറ്റു പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലാത്തതിനാല്‍ ജയലളിതക്ക് കേന്ദ്രത്തില്‍ സ്വാധീനം കുറവായിരിക്കും" റാമ്പുക്ക്വെല്ല പറഞ്ഞു.