ദക്ഷിണ സുഡാനില്‍ എണ്ണടാങ്കര്‍ പൊട്ടിത്തെറിച്ച് 170 മരണം

ജുബ| JOYS JOY| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (08:18 IST)
ദക്ഷിണ സുഡാനില്‍ എണ്ണടാങ്കര്‍ പൊട്ടിത്തെറിച്ച് 170 മരണം. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കേറ്റു.

ദക്ഷിണ സുഡാനിലെ മാറിഡി സംസ്ഥാനത്താണ് അപകടം ഉണ്ടായത്. മറിഞ്ഞ എണ്ണടാങ്കറില്‍ നിന്ന് പ്രദേശവാസികള്‍ എണ്ണ ഊറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഇവിടെ ചികിത്സാസൗകര്യങ്ങള്‍ ഇല്ലാത്തതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് സുഡാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :